പുരോഗമന കലാ സാഹിത്യ സംഘം പനത്തടി ഏരിയ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു.

രാജപുരം: പുരോഗമന കലാ സാഹിത്യ സംഘം പനത്തടി പനത്തടി ഏരിയ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. സിപിഎം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 1ന് നടക്കുന്ന പനത്തടി സമ്മേളനം വിജയിപ്പിക്കാൻ എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പുകസ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ.മനോജ് കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി ഗണേശൻ അയറോട്ട് സ്വാഗതവും വൈസ് പ്രസിഡണ്ട് രാജേഷ് നർക്കല നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കവിയരങ്ങ്, പ്രഭാഷണം എന്നിവ സംഘടിപ്പിക്കും. ഭാരവാഹികൾ: സംഘാടക സമിതി ചെയർമാനായി എ.കെ.രാജേന്ദ്രൻ (ചെയർമാൻ), ഗണേശൻ അയറോട്ട് (കൺവീനർ).

Leave a Reply