രാജപുരം: ഹരിത കേരള മിഷന്റെ ഭാഗമായി മാലക്കല്ല് സെൻമേരിസ് യുപി സ്കൂളിൽ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു. വാർഡ് മെമ്പർ മിനി ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ട്, പ്രധാന അധ്യാപകൻ ശ്രീ സജി എം എ, ശ്രീ കൃഷ്ണകുമാർ, ശ്രീ ബിജു പി ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് ഹരിത കര്‍മ്മ സേനാ അംഗങ്ങളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ് നടന്നു.