രാജപുരം: നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽ പ്പെടുത്തി സെന്റർ ഫോർ റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.ആർ.ഡി) നടപ്പിലാക്കുന്ന പദ്ധതിയിലാണ് ആ ദിവാസി കുടുംബങ്ങൾക്ക് ആടുകളെ നൽകുന്നത്. പദ്ധതി ഗുണഭോക്താക്കളായ 500 കുടുംബങ്ങളിൽ 249 പേർക്കാണ് 2 പെണ്ണാടുകൾ വീതമുള്ള യൂണിറ്റുകൾ നൽകുന്നത്. 2 വർഷം കൊണ്ട് പൂർത്തീകരിക്കുന്ന ആട് വളർത്തൽ പദ്ധതിക്ക് പുറമെ 194 കുടുംബങ്ങൾക്ക് 10 കോളനികൾ വീതമുള്ള ചെറുതേനീച്ച വളർത്തൽ പദ്ധതിയും നടപ്പിലാക്കും. സർക്കാരി ഊരിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട ആട് വിതരണ പദ്ധതി ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ രാജീവൻ ചീരോൽ അദ്ധ്യക്ഷത വഹിച്ച. സി.ആർ.ഡി പ്രോഗ്രാം ഓഫീസർ ഇ.സി. ഷാജി, പ്രൊജക്ട് മാനേജർ ജോസഫ് കെ.എഫ്, പി.ടി.ഡി.സി പ്രസിഡണ്ട് രമേശൻ മലയാറ്റുകര, വി.പി.വിമല എന്നിവർ സംസാരിച്ച . പി.ടി.ഡി.സി സെക്രട്ടറി എൻ.പത്മനാഭൻ സ്വാഗതവും വിപിസി സെക്രട്ടറി സവിത നന്ദിയും പറഞ്ഞു