രാജപുരം: കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വാഹനപൂജയും വിദ്യാരംഭവും 23, 24 തീയതികളിലായി നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 23 ന് മഹാനവമി ദിനത്തില്‍ വാഹനപൂജ, 24ന് വിജയദശമി ദിനത്തില്‍ വിദ്യാരംഭം എന്നിവ നടക്കും. ഗ്രന്ഥ പൂജ ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ 22 ന് ഞായറാഴ്ച്ച പുസ്തകങ്ങള്‍ ക്ഷേത്രത്തില്‍ എത്തിക്കണം.. 23ന് മഹാനവമി നാളില്‍ രാവിലെ 6.30 മുതല്‍ വാഹനപൂജ ആരംഭിക്കും.