രാജപുരം: കേരള ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഷീ ക്യാമ്പയിൻ പഞ്ചായത്ത്‌തല പരിപാടി കാലിച്ചാനടുക്കം ഗ്രാ. സേവ കേന്ദ്രത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എ.ജെ.ജാരിയ റഹ്മത്ത് സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, കോടോം ബേളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എസ് .ജയശ്രീ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ നിഷ അനന്തൻ , അഡ്വ. പി.ഷീജ, ബാലകൃഷ്ണൻ, രാജീവൻ, ജഗന്നാഥൻ എന്നിവർ സംസാരിച്ചു. ഡോ. സി.പി.ബഷീറ ബാനു ഏകാരോഗ്യം, നല്ല ആരോഗ്യശീലങ്ങൾ, സ്ത്രീ രോഗങ്ങൾ എന്നിവയെ കുറിച് ബോധവത്കരണ ക്ലാസ്സ് എടുത്തു. ഡോ.എ.ജെ.ജാരിയ റഹ്മത്ത്, ഡോ.നാസില എന്നിവർ രോഗികളെ പരിശോധിച്ചു. അഭിനരാജ്, സാവിത്രി, വിദ്യ എന്നിവരും ക്യാമ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തു.