സ്പോർട്സ് മെഡൽ ജേതാവിനെ അനുമോദിച്ചു.

രാജപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ100 മീറ്റർ( സബ്ജൂനിയർ ) ഓട്ടത്തിൽ വെള്ളി മെഡൽ  നേടിയ പാണത്തൂർ വട്ടക്കയത്തെ ജിൽഷ ജിനിലിന് ഹെഡ് ലോഡ് ആൻഡ്  ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു പനത്തടി ഏരിയ കമ്മിറ്റി , പാണത്തൂർ യൂണിറ്റ് എന്നിവർ ചേർന്ന് അനുമോദനം നൽകി. ഹെഡ് ലോഡ് ഏരിയ സെക്രട്ടറി എ.ഇ. സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. യൂണിയൻ ഏരിയ പ്രസിഡന്റ്  വി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ കമ്മിറ്റി മെമ്പറും യൂണിയൻ ജില്ലാ ട്രഷററുമായ എം.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല ജനറൽ സെക്രട്ടറി കെ.മോഹനൻ. സിപിഎം ഏരിയ കമ്മിറ്റി മെമ്പർ പി.തമ്പാൻ, യൂണിറ്റ് പ്രസിഡന്റ് എൻ.റഹീം, ബി.ലക്ഷ്മണൻ, വിനേഷ് കുമാർ, എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിയും ജിൽഷയുടെ പിതാവുമായ ജിനിൽ മാത്യു നന്ദി പറഞ്ഞു.

Leave a Reply