രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ കെ.മധുസൂദനന്റെ നിര്യാണത്തിൻ സർവകക്ഷി അനുശോചന യോഗം ചേർന്നു.. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, പഞ്ചായത്തംഗങ്ങളായ എം.കൃഷ്ണകുമാർ , ജോസ് പുതുശേരി ക്കാലായിൽ , പിടിഎ പ്രസിഡന്റ് എ.ശശിധരൻ, സീനിയർ അസിസ്റ്റൻ്റ് വി.കെ.കൊച്ചുറാണി , വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് കെ.ഗോവിന്ദൻ, ടി.രത്നാകരൻ, സനൽ ഫിലിപ്പ്, സി.ബാല കൃഷ്ണൻ നായർ, പി. ഇർഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് സി.ബാലഗോപാലൻ, എസ് എം സി ചെയർമാൻ ബിഅബ്ദുള്ള , പിടിഎ വൈസ് പ്രസിഡൻ്റ് സി.കെ .ഉമ്മർ , മദർ പിടിഎ പ്രസിഡൻ്റ് കെ.അനിത, സുലൈമാൻ, മധു മാഷിൻ്റെ സഹപാഠി ടോമി എന്നിവർ സംസാരിച്ചു.