രാജപുരം : കുടിയേറ്റ ചരിത്രമുറങ്ങുന്ന രാജപുരത്ത് പുതിയ തിരുക്കുടുംബ ദേ വാലയത്തിന് 29ന് രാവിലെ 9.30 ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ശിലാസ്ഥാപനം നടത്തുമെന്ന് ഫൊറോന വികാരിയും നിർമാണ കമ്മിറ്റി ചെയർമാനുമായ ബേബി കട്ടിയാങ്കൽ., ജനറൽ കൺവീനർ കെ.ടി.മാത്യു കുഴിക്കാട്ടിൽ, സെക്രട്ടി ജിജി കിഴക്കേപ്പുറത്ത് ഇടവക ട്രസ്റ്റിമാരായ ബേബി പാലത്തിനാടിയിൽ, ടോമി കദളിക്കാട്ടിൽ എന്നിവർ പറഞ്ഞു. രാവിലെ 7.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം എന്നിവയ്ക്ക് ശേഷമാണ് ശിലാസ്ഥാപന കർമം നടക്കുക. 3.24 കോടി രൂപ ചെലവിലാണ് ദേവാലയം നിർമിക്കുന്നത്. 1943 ലെ ഐതിഹാസികമായ രാജപുരം ക്നാനായ കുടിയേറ്റത്തിന് ശേഷം 1962 ൽ നിർമ്മിച്ച ദേവാലയം പുനർ നിർമ്മിക്കുന്നത് അംഗങ്ങൾ
വർദ്ധിച്ചതൊടെ എല്ലാവർക്കും ഒത്തുചേരാൻ കഴിയാതെ വന്നതോടെയാണ്.