രാജപുരം: മലബാർ കുടിയേറ്റ കേന്ദ്രമായ രാജപുരത്ത് പുതിയ ദൈവാലയത്തിന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ശിലാസ്ഥാപനം നടത്തി. പരിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് പണ്ടാരശ്ശേ രിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോസ് പാറയിൽ, ഫാ.സണ്ണി എന്നിവർ സഹ കാർമികരായിരുന്നു. വികാരി ഫാ. ബേബി കട്ടിയാങ്കൽ സ്വാഗതം പറഞ്ഞു. ഫാ.ഡിനോ കുമാനിക്കാട്ട്, ഫാ.ജോയ് ഊന്നുകല്ലേൽ, ഫാ.അബ്രഹാം പുതുക്കുളത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. ബേബി പാലത്തനാടിയിൽ, ടോമി കദളികാട്ടിൽ, ഒ.ജെ മത്തായി ഒരാപ്പാങ്കൽ,മാത്യു കുഴിക്കാട്ടിൽ,ജെന്നി കിഴക്കേപുറത്ത്, സജി ഒരപ്പാങ്കൽ, ടോമി പറമ്പടത്തുമലയിൽ എന്നിവർ നേതൃത്വം നൽകി. ശിലാസ്ഥാപനത്തിനുശേഷം സ്നേഹ വരുന്നും, ഇടവക പൊതുയോഗവും നടത്തി.