രാജപുരം: ഒരു നാടന്റെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് ഊർജ്ജം നൽകുന്നത് വായന ശാലകളാണെന്ന് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷൻ പറഞ്ഞു. പുല്ലൂർ പെരിയ പഞ്ചായത്ത് വായനാ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇരിയ മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മ വയനശാല ഉദ്ഘാടനം ചെയ്യുയായിരുന്നു. അദ്ദേഹം. പ്രയ ഭേതമന്യേ എല്ലാ വിഭാഗം ജനങ്ങളിലും വൈജ്ഞാനിക പരിവർത്തനവും, നാട്ടിൽ ശാന്തിയുടേയും, നൻമയുടേയും കേന്ദ്രങ്ങളാണ് വായനാ ശാലകൾ . വളർന്നുവരുന്ന തലമുറയ്ക്ക് മികച്ച ജീവിത നിലവാരത്തിലെത്താനും, വിവിധ പരിശീലനങ്ങൾക്കും നേതൃത്ത്വം നൽകാൻ വായന ശാലകൾ സഹായിക്കുന്നു.
ആറാം വാർഡ് അംഗം രജനി നാരായണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആർ.രതീഷ്, എ.ഡി.എസ് സെക്രട്ടറി ബിന്ദു, പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് വിമല കുഞ്ഞിക്കണ്ണൻ, ബാലചന്ദ്രൻ മാസ്റ്റർ പെരിയ , മണി പ്രസാദ് മുക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാർ രാജൻ വി ബാലൂർ സ്വാഗതവും എം.പ്രമീള നന്ദിയും പറഞ്ഞു. .
ഇരിയ മഹാത്മ ചാരറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതോടൊപ്പമാണ് വളർന്നു വരുന്ന തലമുറയ്ക്ക് മുതൽക്കൂട്ടായി കരിയർ ഗൈഡൻസ് പരിശീലനവും, തൊഴിൽ പരിശീലനങ്ങളും, കലാ, സാംസ്കാരിക സാഹിത്യ സദസ്സുകളും പദ്ധതി ലക്ഷ്യമിടുന്നു.