കൊട്ടോടി പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനം പുനരുദ്ധാരണം: ആദ്യ സംഭാവന സ്വീകരിച്ചു.

രാജപുരം : കൊട്ടോടി പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആദ്യ സംഭാവന സ്വീകരിച്ചു. കെ.അച്യുതൻ കൊട്ടോടിയുടെ സ്മരണാർത്ഥം ഭാര്യ രമണി വളപ്പിൽ ഒടയൻചാൽ, മക്കൾ ഗിരീഷ്, വിനീഷ്, സിനി, ഉമേഷ് മറ്റു കുടുംബാംഗങ്ങൾ കൊട്ടൻ വളപ്പിൽ , രാധാകൃഷ്ണൻ കൊട്ടോടി, തങ്കമണി എന്നിവർ ചേർന്ന് നിർമ്മാണ കമ്മിറ്റി ചെയർമാൻ രവീന്ദ്രനാഥ് ദേവസ്ഥാന കമ്മിറ്റി പ്രസിഡൻറ് വേണുഗോപാൽ എന്നിവരെ ഏൽപ്പിച്ചു.

Leave a Reply