രാജപുരം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കാലിച്ചാനടുക്കം തമ്പാൻ നഗറിൽ (ഹിൽ പാലസ് ഓഡിറ്റോറിയം ) നടന്നു. പൊതുസമ്മേളന പരിപാടി കാഞ്ഞങ്ങാട് എം എൽ എ ഇ .ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ടി.വി.മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. കോടോംബേളൂർ സംസ്ഥാന ട്രഷറർ കെ.പി.രമേശൻ കർഷക അവാർഡ് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമൻ , ഗ്രാമ പഞ്ചായത്ത് അംഗം നിഷ അനന്തൻ, സംഘടനാ മുൻ സംസ്ഥാന പ്രസിഡണ്ട് രഘുനാഥൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം.വി.കുഞ്ഞമ്പു, കേരള വ്യാപാരി വ്യവസായി സമിതി എ.വി.മധു, സംഘാടക സമിതി രക്ഷാധികാരി കൃഷ്ണൻ കൊട്ടോടി, സംഘടനാ സംസ്ഥാന ക്ഷേമ ഫണ്ട് ബോർഡ് മെമ്പർ കെ.മനോജ് എന്നിവർ പ്രസംഗിച്ചു. നാടൻ പാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവിനെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി രാജേഷ്, സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.വിദ്യാധരൻ നന്ദിയും പറഞ്ഞു.