ആലത്തടി വയലിൽ കുടുംബശ്രീ ഇറക്കിയ നെൽകൃഷിക്ക് നൂറുമേനി.

രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് 13-ാം വാർഡ് എഡിഎസിന്റെ നേതൃത്ത്വത്തിൽ ആലത്തടി വയലിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവ്
. നെൽകൃഷി കൊയ്ത്തുൽസവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉൽഘാടനം ചെയ്തു.
കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ ആലത്തടി പ്രദേശത്ത്
ആലത്തടി മലൂർ തറവാടിന്റെ ഒരു ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.
കൃഷിയെ നെഞ്ചോട്‌ ചേർത്ത് ജീവിക്കുന്ന ആലത്തടി പ്രദേശത്തെ കർഷകരുടെയും അകമഴിഞ്ഞ സഹായവും കിട്ടിയിട്ടുണ്ട്.
പുതു തലമുറയ്ക്ക്  ഇത് നവ്യാനുഭവമാണ്.
ചടങ്ങിൽ പതിമൂന്നാംവാർഡ് മെമ്പർ നിഷ അനന്തൻ അദ്ധ്യക്ഷത വഹിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, സി ഡി എസ്ചെയർപേർസൻ
ബിന്ദു കൃഷ്ണൻ,
വാർഡ് കൺവിനർ എം.അനീഷ് കുമാർ
കാലിച്ചാനടുക്കം
സ്കൂൾ പിടി എ പ്രസിഡണ്ട് എ.വി.മധു,
ആലത്തടി തറവാട്ടംഗം
എ.എം.ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. കൃഷിക്ക് എല്ലാ വിധ സഹായവും ചെയ്തു തന്നശ്രീധരൻ മാവുപ്പാടി, എ.വി മധു എന്നിവരെ പൊന്നാടയിട്ട് ആദരിച്ചു. പ്രവീണ രാജേന്ദ്രൻ സ്വാഗതവും
വിലാസിനി നന്ദിയും പറഞ്ഞു.

Leave a Reply