രാജപുരം: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സ്ഥാപക ദിനമായ നവംബർ 24ന് കള്ളാർ പഞ്ചായത്തിലെ പൂടംകല്ല് ചാച്ചാജി ബഡ്സ് സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും സ്കൂളിലെ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണവും നൽകി.
പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഉമേഷ് കള്ളാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് ചാക്കോ ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, ജില്ലാ സെക്രട്ടറി രതീഷ് കരിവെള്ളൂർ, സംസ്ഥാന സമിതി അംഗം ടോമി ഭീമനടി, ജില്ലാ രക്ഷാധികാരി ബഷീർ വെള്ളരിക്കുണ്ട്, സ്കൂൾ പ്രിൻസിപ്പൽ ഡാലിയ മാത്യു
എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.