- രാജപുരം: രാജപുരം-ബളാല്‍ റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് ഏകദേശം നാലു വര്‍ഷത്തോളമായി. ഇക്കാലയളവില്‍ റോഡിന്റെ വീതി കൂട്ടുന്ന പണിയില്ലാതെ അറ്റകുറ്റപ്പണികള്‍ പോലും നടന്നിട്ടില്ല. ഈ റോഡിനുവേണ്ടി പാസാക്കിയ ഫണ്ട് പോലും നേരാംവണ്ണം ഉപയോഗിക്കാതെ വെറുതെ പോവുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫണ്ട് പാസായി റോഡ് നന്നാകാം നന്നാകും എന്ന് പറഞ്ഞതല്ലാതെ അധികൃതരുടെ ഭാഗത്തുനിന്ന് നന്നാക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകളില്‍നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ വെള്ളരിക്കുണ്ട് താലൂക്കിലേക്ക് ദിവസേന പോയിക്കൊണ്ടിരിക്കുന്നത്. ഒരു പ്രാവശ്യം ഈ റോഡിലൂടെ യാത്ര ചെയ്തവര്‍ പിന്നീട് പരമാവധി ഒഴിവാക്കാന്‍ നോക്കുകയാണ് പതിവ് കാരണം അത്രയ്ക്കും പരിതാപകരമാണ് റോഡിന്റെ അവസ്ഥ. ഒരു രാഷ്ട്രീയ നേതൃത്വവും ഈ റോഡിനായി ഒന്നും ചെയ്യുന്നില്ല എന്നാണ് ഇവിടുത്തെ ജനങ്ങളുടെ പരാതി. ഈ കഴിഞ്ഞ മഴക്കാലത്ത് ഓടകള്‍ നന്നാക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ജില്ലാ പഞ്ചായത്ത് പറയുന്നത് ഇപ്പോള്‍ റോഡ് നന്നാകണമെങ്കില്‍ 30 ലക്ഷം രൂപ ആവശ്യമാണെന്നും ഇത്രയും ഫണ്ട് ഇപ്പോള്‍ ഈ റോഡിനായി പാസാക്കിയാല്‍ നാപാക്ക് ഫണ്ട് തരാന്‍ കഴിയാത്ത സാഹചര്യമാണെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പറയുന്നു. എന്നാല്‍ നാപാക്ക് ഫണ്ട് പാസ്സാകണമെങ്കില്‍ any സര്‍വ്വേ എടുക്കാന്‍ പൂര്‍ത്തീകരിക്കുകയും വേണം. ഇപ്പോള്‍ ഈ റോഡില്‍ ബളാല്‍ കല്ലംചറയില്‍ നിന്നും രാജപുരത്തക്ക് രണ്ടുകോടി രൂപ പാസായിട്ടുണ്ട് എങ്കിലും ഇതും തുടങ്ങാനുള്ള നടപടികള്‍ ഒന്നും ആയിട്ടില്ല.