യു.കെ ക്നാനായ മിഷന് കരുത്തേകാന്‍ ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍ പറക്കുകയായി

ബെര്‍മിംഗ്ഹാം: യു.കെ ക്നാനായ മിഷന്റെ ആത്മീയ വളര്‍ച്ചക്ക് കരുത്തേകാന്‍ ഇനി മുതല്‍ ഫാ. ഷഞ്ചു കൊച്ചുപറമ്പിലും യു.കെ ക്നാനായ മിഷന്റെ കീഴിലുള്ള ബെര്‍മിംഗ്ഹാം ത്രീ കൗണ്ടി മിഷനുകളുടെ ചുമതലയായിരിക്കും ഫാ ഷഞ്ചു കൊച്ചുപറമ്പില്‍ വഹിക്കുകയെന്നു വികാരി ജനറാള്‍ ഫാ സജി മലയില്‍പുത്തന്‍പുര അറിയിച്ചു. ഇന്നാണ് യുകെ യിലേക്ക് പോരുന്നതിനുള്ള വിസ ലഭിച്ചത്. കല്ലറ പുത്തന്‍ പള്ളി ഇടവകാംഗമാണ് ഫാ ഷഞ്ചു കൊച്ചുപറമ്പില്‍.രാജപുരം തിരുക്കുടുംബ ഫൊറോനാ ദൈവാലയത്തില്‍ അസി.വികാരിയായി മലബാറിലെത്തി തുടര്‍ന്ന് അടറോട്ട്, മാലോം, റാണിപുരം, കാഞ്ഞങ്ങാട് ഇടവകകളില്‍ വികാരിയായും കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വൈസ്.പ്രന്‍സിപ്പാളായി സേവനമനുഷ്ടിക്കുടയും ചെയ്തിരുന്നു.പൗരോഹ്യത്തിന്റെ ഏഴുവര്‍ഷവും മലബാറിനായി സേവനമനുഷ്ടിച്ച ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന് മലബാറിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

Leave a Reply