പനത്തടി, രാജപുരം ഫൊറോനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍. 2 വരെ തിയതികളിലായി പടുപ്പ് സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍

  • ബന്തടുക്ക: പനത്തടി, രാജപുരം ഫൊറോനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍. 2 വരെ തിയതികളിലായി പടുപ്പ് സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രശസ്ത വചനപ്രഘോഷകരായ ഫാ.ബിനോയി ലീന്‍,ബ്രദര്‍ മാരിയോ ജോസഫ് & ടീം നേതൃത്വം നല്‍കുന്ന ‘ഫിലോ കാലിയ’ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും. ബൈബിള്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനായി പടുപ്പ് സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം രാജപുരം ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടി ഉത്ഘാടനം ചെയ്തു. പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം അദ്ധ്യക്ഷത വഹിച്ചു. പടുപ്പ് സെന്റ് ജോര്‍ജ്ജ് ഇടവക വികാരി ഫാ.തോമസ് ആമക്കാട്ട് സ്വാഗതം പറഞ്ഞു. ഫാ.മാത്യു ഇടമുളയില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.കണ്‍വെന്‍ഷന്‍ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികള്‍: മാര്‍.ജോര്‍ജ്ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ – രക്ഷാധികാരികള്‍.ഫാ.തോമസ് പട്ടാംകുളം, ഫാ.ഷാജി വടക്കേത്തൊട്ടി-ചെയര്‍മാന്‍. ഫാ.തോമസ് ആമക്കാട്ട് – ജനറല്‍ കണ്‍വീനര്‍. കൂടാതെ പനത്തടി, രാജപുരം ഫൊറോന കളിലെ വിവിധ ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.. ഫോണ്‍.9745007008, 9447025797

Leave a Reply