രാജപുരം : എരിഞ്ഞിലംകോട് ശ്രീധർമശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് ഇന്ന് കലവറ നിറച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് ഇടമന ഈശ്വരൻ നമ്പൂതിരി, മേൽശാന്തി സനാതന ശിവരൂരായ എന്നിവർ കാർമികത്വം വഹിക്കും. നാളെ രാവിലെ 5.30 ന് നടതുറക്കൽ, അഭിഷേകം, ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, 9.30 ന് നെയ്യഭിഷേകം, 12.30 ന് മഹാപൂജ, അന്നദാനം, 6.30 ന് ദീപാരാധന, ഭജന, രാത്രി 8.30 ന് ഘോഷയാത്രയ്ക്ക് വരവേൽപ്പ്, അത്താഴ പൂജ, പ്രസാദ വിതരണം, രാത്രി 9 മണിക്ക് കോമഡിഷോ എന്നിവ നടക്കും