രാജപുരം: മഹാരാഷ്ടയിലെ പാൽ ഗാറിൽ വച്ച് ഡിസംബർ 4 മുതൽ 7 വരെ നടക്കുന്ന ദേശീയ വടം വലി മത്സരത്തിൽ ജൂനിയർ ,സബ് ജൂനിയർ കാറ്റഗറിയിൽ കേരളാ ടീമിന്റെ കോച്ചായി ശ്രീധരൻ പരപ്പയെ തെരഞ്ഞെടുക്കപ്പെട്ടു. 25 വർഷത്തോളമായി വടം വലി ജീവശ്വാസമായി ഊണിലും ഉറക്കത്തിലും ; കളിക്കാരനായും കോച്ചായും പ്രവർത്തിക്കുന്നു. നിരവധി ജില്ലാ, സംസ്ഥാന, ദേശീയ, യുണിവേഴ്സിറ്റി താരങ്ങളെ വാർത്തെടെത്തിട്ടുണ്ട്.