പത്താംതരം തുല്യത പരീക്ഷ:
വൈകല്ല്യങ്ങളെ അതിജീവിച്ച് റെജീഷ് നേടിയത് അഭിമാനനേട്ടം.

രാജപുരം: ഇക്കഴിഞ്ഞ പത്താംതരം തുല്യത പരീക്ഷയിൽ മികച്ച വിജയം നേടി പാറപ്പള്ളി കാട്ടിപ്പാറയിൽ താമസിക്കുന്ന ഭിന്നശേഷിക്കാരനായ പി.കെ. റെജീഷ് . ശാരീരിക വൈകല്യം മൂലം എട്ടാം ക്ലാസ്സിൽ പഠനം നിർത്തിയ റെജീഷ് കുറച്ച് വർഷങ്ങളായി അമ്പലത്തറ സ്നേഹവീട്ടിൽ അംഗമാണ്. സ്നേഹ വീട്ടിലെ അധ്യാപികയായിരുന്ന ദിവ്യയുടെ പ്രോൽസാഹനത്തിൽ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക് ലതികയാണ് റെജീഷിന് പഠനത്തിനുള്ള സൗകര്യം ചെയ്തു കൊടുത്തത്. മാതാപിതാക്കളായ പി.മോഹനൻ, ബേബി ജാനകി എന്നിവരും സ്നേഹവീട്ടിലെ സഹപ്രവർത്തകരും എല്ലാ വിധ പ്രോൽസാഹനവുമായി കൂടെ തന്നെ ഉണ്ടായിരുന്നു. വൈകല്യങ്ങളെ അതിജീവിച്ച് മികച്ച വിജയം നേടിയ റെജീഷിനെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതി അംഗങ്ങൾ മെമ്പറുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ, വാർഡ് സമിതി അംഗങ്ങളായ ടി.കെ.ഇബ്രാഹിം, വി.കെ.കൃഷ്ണൻ, അയൽ സഭ ഭാരവാഹികളായ പി.കുമാരൻ, ജേക്കബ്ബ് കാട്ടിപ്പാറ എന്നിവരും സംബന്ധിച്ചു.

Leave a Reply