രാജപുരം: ഡോൺ ബോസ്കോ വീ ലൈവ് പ്രൊജക്ട് കോടോം ബേളൂർ പഞ്ചായത്തുമായി സഹകരിച്ച് വനിതകൾക്കായി കൂൺ കൃഷി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. കൂൺ കൃഷി പരിശീലന ക്ലാസ്സും കിറ്റ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ ഡയറക്ടർ ഫാ.സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. കൃഷി വിഞാന കേന്ദ്രം ജില്ലാ ട്രെയിനിങ് ഓഫീസർ കെ.പാണ്ടുരംഗ ക്ലാസ്സ് എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ദാമോദരൻ, വാർഡംഗം ആൻസി, വീ ലൈവ് കോർഡിനേറ്റർ എ.പി.ശയന, ഡ്രീം കോർഡിനേറ്റർ അജി തോമസ് എന്നിവർ സംസാരിച്ചു.