രാജപുരം: ടാഗോർ പബ്ലിക് സ്ക്കൂളിൽ 2023 – 2024 അധ്യായന വർഷ സ്കൂൾ വാർഷികം വിപുലമായ പരിപാടികളോടെ നടത്തി. രാജപുരം , സെൻ്റ് പയസ് ടെൻത് കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ദേവസ്യ. എം. ഡിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ചു. ശ്രീമതി ജോളിയാമ്മ മാത്യു.
(ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, സുൽത്താൻ ബത്തേരി), ഡോ. ഷിൻസി ജെനീഷ്
(അസി. സർജൻ, താലൂക്ക് ഹോസ്പിറ്റൽ, പൂടംകല്ല്), കുമാരി സ്വർണ. കെ എസ്.
(സീ കേരളം സരിഗമപ മത്സരാർത്ഥി, പൂർവ്വ വിദ്യാർത്ഥി) തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു.
ശ്രീമതി. സ്റ്റീജ സ്റ്റീഫൻ (അസി. മാനേജർ, ടാഗോർ പബ്ലിക് സ്കൂൾ, രാജപുരം)
ഡോ. മരിയ കെ പുല്ലാഴി (ഡയറക്ടർ ,ടാഗോർ എജ്യൂക്കേഷനൽ ട്രസ്റ്റ് & സ്കൂൾ)
- ശ്രീ. ഫ്രാൻസിസ് കെ മാണി. (പ്രിൻസിപ്പാൾ, ടാഗോർ പബ്ലിക് സ്കൂൾ), കുമാരി അബിത ( സ്കൂൾ ജനറൽ) തുടങ്ങിയവർ പ്രസംഗിച്ചു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം നൽകുകയും ചെയ്തു.