രാജപുരം : പൂടങ്കല്ല് – കൊല്ലറംകോട് മൈത്രി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് 25 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിന്ന
വിവിധ കലാ, കായിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു.
മൈത്രി ക്ലബ്ബ് പ്രസിഡന്റ് എം.ജുനൈദ്. എം സ്വാഗതം പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സണ്ണി വടക്കേൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദ്യാലയം പ്രിൻസിപ്പൽ എം.വിജയരാജ് മുഖ്യാതിഥിയായി. സിനിമ സംവിധായകൻ വിജേഷ് പാണത്തൂർ ഉദ്ഘാടനം നിർവഹിച്ചു.
കള്ളാർ പഞ്ചായത്ത് മെമ്പർമാരായ കെ.ഗോപി, അജിത് കുമാർ,
പൊതു പ്രവർത്തകരായ എ.വിനോദ്,
ബി.രത്നാകരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സനോജ്. ആർ നന്ദി പറഞ്ഞു.
കലാകായിക മേഖലകളിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. പയ്യന്നൂർ സ്വരരാഗ് ഓർക്കസ്ട്രയുടെ സൂപ്പർ ഹിറ്റ് ഗാനമേളയും ന്യൂ ഇയർ ആഘോഷത്തോട് അനുബന്ധിച്ച് കരിമരുന്ന് പ്രയോഗവും നടന്നു.