രാജപുരം: കെപിസിസി മൈനോരിറ്റി കോൺഗ്രസ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. മെത്രന്മാരെ അപമാനിക്കും വിധം നടത്തിയ പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ പൊതുസമൂഹത്തോട് മാപ്പു പറയണമെന്നു കെപിസിസി മൈനോരിറ്റി കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ ആധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എം.സൈമൺ ഉത്ഘാടനം ചെയ്തു. മൈനോരിറ്റി സംസ്ഥാന സെക്രട്ടറി ബി.അബ്ദുള്ള, മണ്ഡലം സെക്രട്ടറി സജി പ്ലാച്ചേരി, ഇ.കെ.ഗോപാലൻ, നൗഷാദ് ചുള്ളിക്കര, മൊയ്തു ചാപ്പക്കാൽ ,ലീലാമ്മ ജോസ് എന്നിവർ സംസാരിച്ചു. മൈനോരീറ്റി കോൺഗ്രസ് മണ്ഡലം ചെയർമാനായി റോയ് കള്ളാർ , ട്രഷററായി സി.കെ.ഉമ്മർ കുടുബൂർ, വൈസ് ചെയർമാൻമാരായി മൊയ്തു ചാപ്പക്കാൽ, രാജു പുഴിക്കാലായി, ലീലാമ്മ ജോസ് , ഹമീദ് ബാവ കരിന്ത്രൻകല്ല്, സെക്രട്ടറിമാരായി ഷൈല മാത്യു, അബ്ദു റഹിമാൻ കാഞ്ഞിരത്തടി, സനൽ ചുള്ളിക്കര, റസാക്ക് കൊട്ടോടി, ജയരാജ് കള്ളാർ , അസൈനാർ കോളിച്ചാൽ, ജോബിൻ നെടുങ്ങാട്, അലീമ എടക്കടവ്, റാഷി ചുള്ളിക്കര എന്നിവരെ തിരഞ്ഞെടുത്തു