ജെസിഐ ചുള്ളിക്കരയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടറിന്റെ പതിനാറാമത് സ്ഥാനാരോഹണ ജെ സിഐ മേഖല പ്രസിഡന്റ് രാജീഷ് ഉദുമ ഉദ്ഘാടനം ചെയ്തു. ചാപ്ടർ പ്രസിഡന്റ്‌ ബിജു വി മത്തായി അധ്യക്ഷത വഹിച്ചു. ദേശീയ പരിശീലകൻ രാജേഷ് കൂട്ടക്കനി മുഖ്യപ്രഭാഷണം നടത്തി. സോൺ വൈസ് പ്രസിഡന്റ്‌ മെഹ്‌റൂഫ് ഇസ്മാലി മുഖ്യാതിഥി ആയിരുന്നു
2024 വർഷത്തെ പ്രസിഡന്റ്‌ ആയി ലിബിൻ വർഗീസ് പാണത്തൂരും, സെക്രെട്ടറിയായി ജെഫി ജോൺസൺ മാലോം എന്നിവർ ചുമതലയേറ്റെടുത്തു . ചടങ്ങിൽ മുൻ പ്രസിഡന്റ് മോഹനൻ കുടുംബൂർ  സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ സോജൻ മാത്യു സ്വാഗതവും, ജെഫി ജോൺസൺ നന്ദിയും പറഞ്ഞു

Leave a Reply