രാജപുരം :കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ തുടക്കമായി. ഇന്ന് രാത്രി 7 മണിക്ക് തിരുവത്താഴത്തിന് അരി അളവ്. തുടര്‍ന്ന് നൃത്തനിശ, തിരുവാതിര,സെമി ക്ലാസിക്കല്‍ ഡാന്‍സ്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. 9 മണിക്ക് അത്താഴപൂജ.
നാളെ ജനുവരി 18ന് രാവിലെ 6 മണിക്ക് ഉഷപൂജ. 9 മണി മുതല്‍ സര്‍വൈശ്വര്യവിളക്ക്പൂജ. 10 മണിക്ക് തുലാഭാരം. 11.30 മുതല്‍ വിഷ്ണു സഹസ്രനാമം. ഉച്ചയ്ക്ക് 12.30ന് മഹാപൂജ. വൈകിട്ട് 6 മണിക്ക് തായമ്പക.. 6.45 ന് ദീപാരാധന, നിറമാല. 7 മണിക്ക് കള്ളാര്‍ ശ്രീ കോളിക്കയില്‍ കാഴ്ച സമിതിയുടെ തിരുമുല്‍ക്കാഴ്ച സമര്‍പ്പണവും തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും. 9 മണിക്ക് അത്താഴപൂജ. 9.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തം.
സമാപന ദിവസമായ ജനുവരി 19ന് രാവിലെ 6 മണിക്ക് ഉഷപൂജ. 7.15 മുതല്‍ നാരായണീയ പാരായണം. രാവിലെ 10 മണി മുതല്‍ തുലാഭാരം. 10.30 മുതല്‍ ഭജനാമൃതം. ഉച്ചയ്ക്ക് 12.30ന് മഹാപൂജ. വൈകുന്നേരം 6 മണിക്ക് തായമ്പക. 6.45 ദീപാരാധന, നിറമാല. തുടര്‍ന്ന് ആധ്യാത്മിക പ്രഭാഷണം. 8. 15 മുതല്‍ വിവിധ കലാപരിപാടികള്‍. 9 മണിക്ക് അത്താഴപൂജ. 9.25ന് വണ്ണാത്തിക്കാനം – മുണ്ടോാട്ട് ശ്രീകൃഷ്ണ കലാസമിതിയുടെ തിരുമുല്‍ക്കാഴ്ച സമര്‍പ്പണം. 9.30ന് ശ്രീ ഭൂതബലി എഴുന്നള്ളത്ത്. തിടമ്പ് നൃത്തത്തോടെ സമാപനം.