രാജപുരം : റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാൾ ജനുവരി 25 ന് തുടങ്ങും. 25 ന് രാവിലെ 7 മണിക്ക് വികാരി ഫാ.ജോയി ഊന്നുകല്ലേൽ കൊടിയേറ്റും, തുടർന്ന് നടക്കുന്ന ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ.ഷിജോ കുഴിപ്പള്ളിൽ കാർ മികത്വം വഹിക്കും. 26 ന് വൈകിട്ട് 5 മണിക്ക് തിരുനാൾ റാസ ഫാ.പ്രവീൺ മുതുകുളത്തുംകര മുഖ്യ കാർമികത്വം വഹിക്കും. ഫാ.ഡിനോ കുമ്മാനിക്കാട്ട്, ഫാ.ജോപ്പൻ, ചെത്തിക്കുന്നേൽ, ഫാ.ഷിനോജ് വെള്ളായിക്കൽ, ഫാ.ജോജിഷ് ചെമ്മാന്തറ എന്നിവർ സഹകാർമികരാകും, ഫാ.ജോമോൻ കുട്ടുങ്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ കുർ ബാനയുടെ ആശീർവാദം ഫാ.ബേബി കട്ടിയാങ്കൽ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന്.