സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി മെഗാ ക്വിസ് : ജിഎച്ച്എസ്എസ് ബളാന്തോട് ചാമ്പ്യന്മാർ ‘

രാജപുരം: സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി സംസ്ഥാന നിയമപാഠം മെഗാ ക്വിസ് മത്സരത്തിൽ കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ജർമ്മിയ ബെൻ ഡാനിയേൽ, അഭിഷേക്. പി, ശിവരഞ്ജിനി എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സമ്മാനമായ  ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഗ്രേസ് മാർക്കും ലഭിച്ചു. വിജയികൾക്കുള്ള അനുമോദനം പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിർവഹിച്ചു. സംസ്ഥാന ബാലസഭ പാർലമെന്റ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സൂരജ് സുരേഷിനെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് കെ.എൻ.വേണു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ, എച്ച്എം ടി.ആർ.സബിത, വിൻസ് ജോസഫ്, ബി.സുരേഷ്, പി.വി.നന്ദന എന്നിവർ സംസാരിച്ചു.. പ്രിൻസിപ്പൽ എം.ഗോവിന്ദൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി.സി.ബാബു നന്ദിയും പറഞ്ഞു.

Leave a Reply