രാജപുരം : ബളാന്തോട് ഗവ.ഹയർ സെക്കന്ററി വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ആർമി മുൻ കമാൻഡോ യും മോട്ടിവേഷണൽ സ്പീക്കറുമായ ശ്യാം രാജിനെ ആദരിച്ചു. ഇന്ത്യൻ ആർമി പാരചൂട്ട് റെജിമെന്റ് ചീഫ് കമാൻഡോ ആയ ശ്യാം രാജിന് രാജ്യ സേവനത്തിനിടയിൽ നേരിട്ട അപകടത്തിൽ ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടെങ്കിലും തളരാത്ത മനസ്സുമായി അദ്ദേഹം ഇന്നും രാജ്യത്തുടനീളം സഞ്ചരിച്ചു പുതു തലമുറകൾക്ക് പ്രചോദനം നൽകി വരുന്നു. വിദ്യാത്ഥികളിൽ ആത്മവിശ്വസവും കരുത്തും പകർന്നു നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് കെ.എൻ.വേണു അധ്യക്ഷത വഹിച്ചു. പ്ലാറ്റിനo ജൂബിലി ചെയർമാൻ എം.വി.കൃഷ്ണൻ ശ്യാം രാജിന് ആദരവർപ്പിച്ചു സംസാരിച്ചു. സാമൂഹ്യ പ്രവർത്തകൻ സൂര്യ നാരായണ ഭട്ട് അതിഥിയെ പരിചയപ്പെടുത്തി.
വാർഡ് മെമ്പർ കെ.കെവേണുഗോപാൽ എച്ച് എം ടി.ആർ.സബിത, സികൃഷ്ണൻ നായർ, എക്സ് സർവീസ്മെൻ അസോസിയേഷൻ ഭാരവാഹികളായ പ്രസാദ് ഒ നായർ, എം.മാത്യു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.ഗോവിന്ദൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു മല്ലപ്പള്ളി നന്ദിയും പറഞ്ഞു.