ഏഴാംമൈല്‍ മുതല്‍ പുടുംകാല്ല് വരെയുള്ള മെക്കാഡം ടാറിങ്ങിന് തടസ്സം സൃഷ്ടിച്ചിരുന്നു 108 മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് അനുമതി

  • രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ ഏഴാംമൈല്‍ മുതല്‍ പുടുംകാല്ല് വരെയുള്ള മെക്കാഡം ടാറിങ്ങിന് തടസ്സം സൃഷ്ടിച്ചിരുന്നു 108 മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് അനുമതി. റോഡ് പണിയുമായി ബന്ധപ്പെട്ട മുറിക്കേണ്ട 236 മരങ്ങളില്‍ അത്യാവശ്യമായി മുറിക്കേണ്ട 108 മരങ്ങളാണ് മുറിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് എന്ന പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍ പറഞ്ഞു. റോഡ് പണി പുരോഗമിക്കുന്നതിനനുസരിച്ച് കരാറുകാരന്‍ തടസമായി പറയുന്ന മരങ്ങള്‍ മുറിച്ചു നീക്കി സൂക്ഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം തീരേണ്ട റോഡ് പണി മരംമുറിക്കലും, വൈദ്യുതി തൂണുകള്‍ മാറ്റലും വൈകിയതിന്റെ പേരിലാണ് ഇത്രയും വൈകിച്ചത്. ഇപ്പോള്‍തന്നെ മരം മുറിക്കുന്നത് വൈകിയതിനാല്‍ റോഡിലെ ഓടകളുടെ പണിയാണ് നടക്കുന്നത് മരം മുറിക്കാതെ റോഡ് പണി ആരംഭിക്കാന്‍ കഴിയില്ല എന്നാണ് കരാറുകാരന്‍ പറയുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെയാണ് വിവിധ വകുപ്പുകള്‍ അവരവരുടെ ന്യായങ്ങള്‍ പറഞ്ഞ് പണി വൈകിപ്പിക്കുന്നത് നിര്‍ത്തി. ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് എത്രയും പെട്ടെന്ന് മെക്കാഡം റോഡ് പണി പൂര്‍ത്തിയാക്കണം മെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Leave a Reply