വെള്ളിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്കിലെ ഗ്രന്ഥശാലകളില്‍ നിന്നും സ്വരൂപിച്ച മുഖ്യമന്ത്രി ദൂരിതാശ്വാസ നിധിയിലേക്കുള്ള സഹായം സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് കൈമാറി.

  • രാജപുരം: വെള്ളിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്കിലെ ഗ്രന്ഥശാലകളില്‍ നിന്നും സ്വരൂപിച്ച മുഖ്യമന്ത്രി ദൂരിതാശ്വാസ നിധിയിലേക്കുള്ള സഹായം സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് കൈമാറി. സ്വരൂപിച്ച 214440 രൂപ സംസ്ഥാന സെക്രട്ടറി പി.അപ്പുക്കൂട്ടന് താലൂക്ക് സെക്രട്ടറി എ.ആര്‍ സോമന്‍ കൈമാറി. ജില്ലാ പ്രസിഡന്റ് പി.പ്രഭാകരന്‍ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.ദീലീപ് കുമാര്‍, ജില്ലാ എക്സിക്യുട്ടീവ് അംഗം ജോസ് സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.വി.കെ പനയാല്‍ സ്വാഗതം പറഞ്ഞു.

Leave a Reply