രാജപുരം : കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ എൽ പി , യുപി സ്കൂളുകളിലെ നാലാം ക്ലാസ്സിൽ പഠിക്കുന്ന എസ്.ടി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ നിർവ്വഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് അസി.സെക്രട്ടറി നിർവഹണം നടത്തിയ പദ്ധതിയാണ് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫർണിച്ചർ. ഒരു കസേരയും ഒരു ടേബിളുമാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശൈലജ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ നന്ദി പറഞ്ഞു. എസ്.ടി പ്രമോട്ടർമാർ, ഗുണഭോക്താക്കളായ കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.