ജോസഫ് കനകമൊട്ട : പ്രതിമ അനാഛാദനം മാർച്ച് ഒന്നിന് .

രാജപുരം: മലയോര ഹൈവേ ഉപജ്ഞാതാവായ ജോസഫ് കനകമൊട്ടയുടെ ഓർമ്മയ്ക്കായി നിർമിച്ച അദ്ദേഹത്തിൻ്റെ പൂർണകായ പ്രതിമ മാർച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അനാഛാദനം ചെയ്യുമെന്ന് കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ്  ടി.കെ.നാരായണൻ, ജനറൽ കൺവീനർ സന്തോഷ് കനകമൊട്ട, കാസർകോട് മലയോര വികസന സമിതി പ്രസിഡന്റ് എ.യു.തോമസ്, ആർ.സൂര്യനാരായണ ഭട്ട്, ജോളി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. ജീവിതകാലം മുഴുവൻ നാടിന്റെ വികസനം ലക്ഷ്യമാക്കി നടത്തിയ നിരന്തര പരിശ്രമത്തിനുള്ള അംഗീകാരമായി കോളിച്ചാൽ പതിനെട്ടാം മൈലിൽ മലയോര ഹൈവേയോട് ചേർന്ന് സർക്കാർ അനുവദിച്ച സ്ഥലത്ത് ജോസഫ് കനകമൊട്ടയുടെ  പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത്. ഇ.ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. യോഗത്തിൽ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലുള്ള വിശിഷ്ട വ്യക്തികൾ സംസാരിക്കും. കാസർകോട് മലയോര വികസന പ്രസിഡന്റ് എം.യു.തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. ശില്പി ചിത്രൻ കുഞ്ഞുമംഗലത്തിനുള്ള ഉപഹാരം എംപി രാജ്‌മോഹൻ ഉണ്ണിത്താൻ കൈമാറും. പ്രതിമ നിർമ്മാണ കമ്മിറ്റി ചെയർമാനും കള്ളാർ പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.നാരായണൻ സ്വാഗതവും  ജനറൽ കൺവീനർ സന്തോഷ് കനകമൊട്ട നന്ദിയും പറയും.

Leave a Reply