രാജപുരം : കള്ളാർ പുഞ്ചക്കര മസ്ജിദുൽ ഹുദാ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ അഡ്വ : ഫാത്തിമ ഹംസയെ ആദരിച്ചു. നാല് തലമുറകൾ ഒരുമിച്ച് കൂടിയ അപൂർവ്വ സംഗമമായിരുന്നു ഇത്. കുട്ടികളുടെ കലാപരിപാടികൾ/ ഗെയിംസ് ‘ സ്ത്രീകൾക്ക് പ്രത്യേക മത്സരങ്ങൾ എന്നിവ നടത്തി. കുടുംബത്തിന് അഭിമാനമായി കേരള ഹൈക്കോടതിയിൽ നിന്നും അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത ഫാത്തിമ ഹംസയെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു, മൊയ്‌ദു പുഞ്ചക്കര മെമെന്റോ നൽകി. പ്രായമായ സയ്‌നബ എന്ന മൂത്തമ്മയെ ആദരിച്ചു. ബഷീർ പുഞ്ചക്കര അധ്യക്ഷത വഹിച്ചു. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. അമീർ, ശരീഫ് ആഷിക് സംസാരിച്ചു. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ അബ്ദുള്ള കള്ളാർ ക്ലാസെടുത്തു. അബ്ദുറസാഖ് സ്വാഗതവും മമ്മി പുഞ്ചക്കര നന്ദിയും പറഞ്ഞു