രാജപൂരം: ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പട്ടികജാതി പട്ടികവർഗർക്കായി പനത്തടി പഞ്ചായത്ത് ഹാളിൽ ഫീൽഡ് തല സാമ്പത്തിക സാക്ഷരതാ പരിപാടി
നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് തിരുവനന്തപുരം ഡിജിഎം കെ.ബി.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കാസർകോട് ലീഡ് ബാങ്ക് മാനേജർ എൻ.വി.ബിമൽ സ്വാഗതം ചെയ്തു. ഫീൽഡ് തല സാമ്പത്തിക സാക്ഷരതാ പരിപാടി സാമൂഹിക സുരക്ഷാ പദ്ധതിയിൽ 100 ശതമാനം’ കൈവരിച്ച 10 പഞ്ചായത്തുകളെ റിസർബാങ്ക് പ്രഖ്യാപിച്ചു. കാസർഗോഡ് ബ്ലോക്കിലെ മധുർ പഞ്ചായത്ത്, ബദയടുക്ക മഞ്ചേശ്വരം ബ്ലോക്കിലെ എൻമകജെ പഞ്ചായത്ത്, കാസർകോട് ബ്ലോക്കിലെ മധൂർ പഞ്ചായത്ത്, ബദിയടുക്ക, പഞ്ചായത്ത്, പരപ്പ ബ്ലോക്കിലെ പനത്തടി പഞ്ചായത്ത്, കള്ളാർ പഞ്ചായത്ത് കാറടുക്ക ബ്ലോക്കിലെ ബെള്ളൂർ പഞ്ചായത്ത്, കാറടുക്ക പഞ്ചായത്ത്, കുമ്പടാജെ പഞ്ചായത്ത്, കാഞ്ഞങ്ങാട് ബ്ലോക്കിലെ ഉദുമ പഞ്ചായത്ത് നീലേശ്വരം ബ്ലോക്കിലെ വലിയപറമ്പ് പഞ്ചായത്ത് എന്നീ പഞ്ചായത്തുകൾ 100 ശതമാനം സാമൂഹിക സുരക്ഷാ പദ്ധതി കൈവരിച്ച പഞ്ചായത്തുകൾ ആയി പ്രഖ്യാപിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, കള്ളാർ ഗപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, കുമ്പഡാജെ പഞ്ചായത്ത് പിഹമീദ് എന്നിവരെ ആർബിഐ പുരസ്കാരം നൽകി ആദരിച്ചു. ‘ ആർബിഐയുടെ സ്നേഹോപഹാരം ആയി 10 ജലസംഭരണികൾ പനത്തടി പഞ്ചായത്ത് ഹാളിൽ വച്ച് 10 കമ്മ്യൂണിറ്റി ഹാളുകൾക്ക് വേണ്ടി പ്രതിനിധികൾക്ക് കൈമാറി ഫീൽഡ് തല സാമ്പത്തിക സാക്ഷരതാ പരിപാടിയിൽ ദിവ്യ കെ ബി ഡിഡിഎം നബാർഡ്, പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ വേണുഗോപാൽ, ബാങ്കിംഗ് പ്രതിനിധികളായ രമേഷ് നാരായണൻ (എസ് ബി ഐ ), അനൂപ് വിശ്വൻ ( കനറാ ബാങ്ക്), രഹന (കേരള ബാങ്ക്), രമണി ( കേരള ഗ്രാമീണ ബാങ്ക് ) എന്നിവർ സംസാരിച്ചു. ആർ ബി ഐ ലീഡ് ഡിസ്ട്രിക് ഓഫീസർ ശ്യാം സുന്ദർ നന്ദി പറഞ്ഞു.