വിഷുവിന് ഒരു മുറം പച്ചക്കറി : വയലിൽ കൃഷിയിറക്കി ഒരു കുട്ടം കർഷകർ.

രാജപുരം: കോടോം ബേളുർ പഞ്ചായത്തിൽ കാർഷിക സമൃദ്ധി കൊണ്ട് സമ്പന്നമായ കാലിച്ചാനടുക്കം ആലത്തടി വയലിൽ
നൂറുമേനി വിളവെടുപ്പിനായി പച്ചക്കറി കൃഷിയൊരുക്കി നാട്ടിലെ കർഷകർ. എന്നും രാവിലെ 6 മണി മുതൽ 8 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമാണ് കർഷകർ കൃഷി പണിക്കായി ഇറങ്ങുന്നത്
വെണ്ടയും ചീരയും പയറും, ബീൻസും ക്യാബേജും പച്ചമുളകും , പടവലവും, … എന്നിവ സമൃദ്ധമായി വിളവെടുപ്പ് തുടങ്ങി കഴിഞ്ഞു. വിഷുവിനെ വരവേൽക്കുന്നതിന് കണി വെള്ളരിയുടെ പണിയിലാണ് കർഷകർ.
ആലത്തടി മുക്കൂട് മാവുപ്പാടി ശ്രീധരൻ എന്നയാളുടെ വയലിലാണ് കർഷകർ
കൃഷിയൊരുക്കിയിരിക്കുന്നത്.
മധു ആമ്പിലേരി, ശ്രീരാജ്, രാമകൃഷ്ണൻ, ബാലകൃഷ്ണൻ, മിഥുൻ രാജ്, മാധവൻ, രാജീവൻ, ജാനകി, അംബിക, വിലാസിനി, സിജി, സിനി പത്മിനി എന്നിവർ നേതൃത്വം നൽകുന്നു

Leave a Reply