രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ മോഡൽ ജി ആർ സി യുടെ മികച്ച പ്രവർത്തനത്തിന് അംഗീകാരം. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകൾ നടത്തിയ പ്രവർത്തന വിലയിരുത്തലിലാണ് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മോഡൽ ജി ആർസിക്ക് അംഗീകാരം ലഭിച്ചത്.സംസ്ഥാനത്തെ 1070 പഞ്ചായത്തുകളിലെ ജിആർസികളിൽ 7-ാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സി.ബിന്ദുവിൻ്റെ നേതൃത്വത്തിലുള്ള സി ഡി എസ് ഭരണസമിതി ‘ പഞ്ചായത്ത് ഭരണസമിതി ,കമ്മ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി , സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് മികച്ച പ്രവർത്തനത്തിലേക്കും അംഗീകാരത്തിലേക്കും എത്തിച്ചത്.
കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക് ഐ എ എസ് ഉപഹാരം കൈമാറി. ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻ, എഡിഎംസിമാരായ ഡി.ഹരിദാസ്, സി.എച്ച്.ഇക്ബാൽ എന്നിവർ സംബന്ധിച്ചു. ജെൻഡർ അവബോധ പ്രവർത്തനത്തിനും സ്തീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും പ്രശ്നങ്ങങ്ങളിൽ ഇടപെട്ട് മാനസിക പിന്തുണ നൽകുന്നതിനും സുരക്ഷ ഉറപ്പുവരുത്തന്നതിനും ,സ്ത്രീകൾക്ക് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് ജി ആർ സി നടത്തുന്നത്. തദ്ദേശഭരണ വകുപ്പിന്റെ കീഴിൽ കുടുംബശ്രീ മിഷനാണ് പ്രവർത്തത്തിന് നേതൃത്വം
നൽകുന്നത്