
രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ പഠനോത്സവം നടത്തി. പിടിഎ പ്രസിഡൻ്റ് ജോർജ് ആടുകുഴി പoനോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രധാനാദ്ധ്യാപകൻ കെ. ഒ.എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ഷൈബി എബ്രാഹം സ്വാഗതം പറഞ്ഞു. മദർ പിടിഎ പ്രസിഡണ്ട് ജിപ്സി അരുൺ സംസാരിച്ചു. എസ്ആർജി കൺവീനർ ചൈതന്യ ബേബി നന്ദി പറഞ്ഞു. ശ്രുതി ബേബിയുടെ നേതൃത്വത്തിൽ നടന്ന ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. സ്കിറ്റ്, ദൃശ്യാവിഷ്കാരം, ഡാൻസ്, കവിത,കടംകഥ പോലുള്ള വിവിധങ്ങളായ കലാവിരുന്നുകൾ പoനോത്സവത്തെ കൂടുതൽ മികവുറ്റതാക്കി. ഒരു അധ്യയന വർഷത്തിലൂടെ നേടിയെടുത്ത ശേഷികളും നേട്ടങ്ങളും വിവിധ വ്യവഹാരരൂപങ്ങളിൽ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ കുട്ടികൾ ഏറെ ആഹ്ലാദത്തിലാണ്.സ്റ്റാഫ് സെക്രട്ടറി സോണി കുര്യൻ, ഷീജ ജോസ്, ജാസ്മിൻ മാത്യൂസ്, അബിയ ജോസ്, ഡോൺസി ജോജോ എന്നിവർ നേതൃത്വം നൽകി.