
രാജപുരം : പാണത്തൂർ സെൻ്റ് മേരിസ് ദേവാലയത്തിൽ നിന്നും അമ്പലത്തറ സ്നേഹാലയത്തിലേക്ക് കുരിശിൻ്റെ വഴി നടത്തി. ഇന്നു രാവിലെ 6.30നു ഇടവക വികാരി ഫാ.വർഗീസ് ചെരിയംപുറത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടു കൂടെ ആരംഭിച്ചു 36 കി.മീ കാൽനടയായി സഞ്ചരിച്ചു വൈകുന്നേരം 6 മണിക്ക് അമ്പലത്തറ ആകാശപറവകളുടെ സ്നേഹാലയത്തിൽ വിശുദ്ധ കുർബാനയോട് കൂടി സമാപിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി കഴിയുന്ന മക്കളുടെ ആ തിന്മയിൽ നിന്നുള്ള മോചനത്തിനും വർധിച്ചു വരുന്ന ആത്മഹത്യ പ്രവണതയിൽ നിന്നുള്ള മോചനത്തിനും ലോക സമാധാനത്തിന് വേണ്ടിയും വിവിധ ഇടവക സമൂഹവും ഭക്ത സംഘനകളും ആകാശപറവകളുടെ കൂട്ടുകാരും സംയുക്തമായി വർഷം തോറും അമ്പത് നോമ്പിന്റെ ചൈതന്യമുൾകൊണ്ടുകൊണ്ട് നാല്പതാം വെള്ളിയാഴ്ചകളിൽ നടത്തുന്ന കുരിശിന്റെ വഴിയിലൂടെയുള്ള യാത്രയിൽ ഫാ. മാത്യു ചെമ്പളായിൽ,ഫാ. സിബി കൊച്ചു മലയിൽ ഫാ. ബിബിൻ വെള്ളാരംകല്ലിൽ, ഫാ. ജോസഫ് വാരണത്ത്, ഫാ.ജിബിൻ കുന്നശ്ശേരി, ഫാ.ഡിനോ കുമ്പാനിക്കാട്ട് , ഫാ.ജോബിഷ് തടത്തിൽ, ഫാ.വക്കച്ചൻ പഴേപറമ്പിൽ, ഫാ.ജോർജ് കുടുന്തയിൽ, ഫാ.ജോസഫ് തറപ്പുതൊട്ടിയിൽ, ഫാ.ബേബി കട്ടിയാങ്കൽ, ഫാ.ജോഷി വല്ലാർക്കാട്ടിൽ, ഫാ.സണ്ണി തോമസ് ഉപ്പൻ, ഫാ.അബ്രാഹം പുതുകുളത്തിൽ, ഫാ.അഗസ്റ്റിൻ പുന്നശേരി, ഫാ.ലിജോ തടത്തിൽ , ബ്രദർ യക്കോബപ്പൻ, ബ്രദർ ലിയാ, ബ്രദർ ഈശോദാസ്
തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സന്ദേശം നൽകി.