രാജപുരം: കള്ളാറില്‍ ബൈക്ക് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. കള്ളാറിലെ അഷ്‌റഫ്-ജമീല ദമ്പതികളുടെ മകനായ അഷ്‌കര്‍ (21) ആണ് മരിച്ചത്. ഇന്നലെ തിങ്കളാഴ് പ വൈകുന്നേരം കള്ളാര്‍ മുസ്ലീം ജമാ അത്ത് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാടും തുടർന്ന് മംഗളുരു ആശുപത്രിയികളിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, അഷ്‌റീഫ, പരേതനായ അജ്മല്‍.