കൊട്ടോടി സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 35 സീനിയർ കെ ജി കുട്ടികൾക്ക് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

രാജപുരം: കൊട്ടോടി സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 35 സീനിയർ കെ ജി കുട്ടികൾക്ക് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫാ. ഡിനോ കുമ്മാനിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. കറസ്പോണ്ടൻ്റ്  ഫാ.ജോപ്പൻ ചെത്തിക്കുന്നേൽ സ്വാഗതവും കെ.ജി. ഇൻചാർജ് സിസ്റ്റർ ഷാൻ്റി നന്ദിയും പറഞ്ഞു. അധ്യാപിക ലയോണി സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് രാധാകൃഷ്ണൻ, മദർ പിടിഎ അഖില സന്തോഷ് എന്നിവർ സമ്മാന വിതരണം നടത്തി. തുടർന്ന്  കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി.

Leave a Reply