രാജപുരം : ഇക്കഴിഞ്ഞ 20 ന് ബുധനാഴ്ച അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ പനത്തടി ചാമുണ്ഡിക്കുന്ന് മുന്തൻ്റെമൂല സ്വദേശി നിട്ടൂർ രാഘവൻ നായർ (57) ൻ്റെ മൃതദേഹം നാളെ (24.03.2024 ഞായർ ) രാവിലെ 5 .30 ന് മംഗലാപുരം എയർപോർട്ടിൽ എത്തിക്കും .തുടർന്ന് ബളാന്തോട് മുന്തന്റെ മൂലയിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം സംസ്കരിക്കും.