രാജപുരം: പുടംകല്ല് – പാണത്തൂർ സംസ്ഥാനപാത നവീകരണത്തിൽ ആശങ്ക. 17. 200 കിലോമീറ്റർ റോഡ് നവികരണം പൂർത്തിയാക്കുവാൻ 18 മാസം അനുവദിച്ച കരാറിൽ വീണ്ടും സമയം നീട്ടി നൽകിയിട്ടും കേവലം 9 കിലോമീറ്റർ പൂർത്തിയാക്കുവാൻ പോലും കരാർ കമ്പനിക്ക് ഇത് വരെ സാധിച്ചിട്ടില്ല, ഈ വരുന്ന മഴകാലത്തിന് മുൻപ് ചിറംകടവ് വരെ ഉള്ള നിർമാണം പ്രവർത്തികൾ പൂർത്തിയാകും എന്ന് ബന്ധപെട്ടവർ മധ്യമവാർത്തകൾ നൽകിയിരുന്നു. കോളിച്ചാൽ മുതൽ ചിറംകടവ് വരെ ബാക്കി വരുന്ന 9 കിലോമീറ്റർ കാര്യമായ ഒരു പണികളും ആരംഭിക്കുവാൻ കരാർ കമ്പനി തയാറായിട്ടില്ല മഴക്കാലം ആരംഭിക്കുവാൻ ഇനി ഏതാനം മാസങ്ങൾ മാത്രം ബാക്കിയുള്ളു. ബളാംതോട്, അരിപ്രോഡ്, ചിറംകടവ് ഉൾപ്പെടെ മൂന്ന് മേജർ കല്ലിങ്കുകളുടെ പണികൾ ഇനിയും ബാക്കി നിൽക്കുന്നു ഈ വേഗത്തയിലാണ് പണി മുന്നോട്ട് പോകുന്നതെങ്കിൽ ഇനിയും ഒരുപാട് വർഷം വേണ്ടി വരും പാണത്തൂർ വരെ എത്താൻ 1 2 വർഷം മുൻപ് ആരംഭിച്ച റോഡ് പണി വേഗത്തിലാക്കി ജനങ്ങളുടെ യാത്ര ദൂരീതത്തിന് പരിഹാരമുണ്ടാക്കാൻ ബന്ധപെട്ട ആളുകളുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.