പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തെ സ്ഥിര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തെ സ്ഥിര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

രാജപുരം: കാസർകോട് ജില്ലയിലെ മലയോര മേഖലയായ കോളിച്ചാലിൽ സ്ഥിതി ചെയ്യുന്ന പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമധേയത്തിലുള്ള സ്ഥിര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.
2020 ഡിസംബർ 8 മുതൽ താൽക്കാലിക തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച ദേവാലയത്തിലേക്ക് വിദൂര സ്ഥലങ്ങളിൽ നിന്നുപോലും നിരവധി തീർത്ഥാടകരാണ് എത്തിക്കൊണ്ടിരുന്നത്.
മലയോര മേഖലയിലെ ദൈവജനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധി അനുഗ്രഹങ്ങളുടെ അനുഭവ സാക്ഷ്യങ്ങൾ ദേവാലയത്തെ സ്ഥിര തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ സഹായകമായി. എല്ലാ ബുധനാഴ്ചകളിലും പ്രത്യേക തിരുകർമ്മങ്ങളും രണ്ടാം ശനിയാഴ്ചകളിൽ ഏകദിന കൺവെൻഷനും ഊട്ടുനേർച്ചയും ഇവിടെ നടന്നു വരുന്നു .പുതപ്പ് നേർച്ച , കുട നേർച്ച , പുഷ്പവടി നേർച്ച, ഊട്ടുനേർച്ച തുടങ്ങിയ പ്രത്യേക നേർച്ച കാഴ്ചകളും തീർത്ഥാടന കേന്ദ്രത്തിൽ എത്തി വിശ്വാസികൾ സമർപ്പിക്കുന്നു.
തീർത്ഥാടന കേന്ദ്ര പ്രഖ്യാപനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ഫൊറോന വികാരി മോൺ.മാത്യു ഇളംതുരുത്തിപ്പടവിൽ അതിരൂപത അധ്യക്ഷൻ്റെ ഡിക്രി നൂറ് കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ദിവ്യബലി മദ്ധ്യേ വായിച്ചു. തുടർന്ന് മാർ ജോസഫ് പാമ്പ്ലാനി സന്ദേശം നൽകി.
പ്രഖ്യാപന ചടങ്ങുകൾക്ക് പനത്തടി ഫൊറോന വികാരി ഫാ.ജോസഫ് വാരണത്ത് , അസി. ‘വികാരി . ഫാ.ജിതിൻ പുന്നശ്ശേരി , കോ – ഓർഡിനേറ്റർ വി .സി.ദേവസ്യ വടാന, ട്രസ്റ്റിമാരായ ജിജി, ജോയി, സണ്ണി, ജോസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഊട്ടു നേർച്ചയും നടന്നു.

Leave a Reply