പെരുതടി മഹാദേവക്ഷേത്രം തിരുവുത്സവവും കളിയാട്ടവും ഏപ്രില്‍ 4 മുതൽ 8 വരെ

രാജപുരം : പെരുതടി മഹാദേവക്ഷേത്രം തിരുവുത്സവവും ഒന്ന് കുറവ് 40 ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രില്‍ 4 മുതൽ 8 വരെ നടക്കും. മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബി’സുരേഷ്, ക്ഷേത്രം പ്രസിഡന്റ് എം.കേശവന്‍, വൈസ് പ്രസിഡന്റ് ടി.ആര്‍.രാജന്‍ , സെക്രട്ടറി ടി.പി.പ്രസന്നന്‍ , ഇകെ അനിൽ കുമാർ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 4 ന് വൈകുന്നേരം 5.30ന് നട തുറക്കല്‍. തുടര്‍ന്ന് ആചാര്യ വരവേല്‍പ്പ്, ദീപാരാധന, തിരുവത്താഴത്തിന് അരി അളക്കല്‍, ശുദ്ധിക്രിയകള്‍, രക്ഷോഘ്‌നഹോമം വാസ്തുബലി, വാസ്തുഹോമം, അത്താഴപൂജ എന്നിവ നടക്കും. 5ന് രാവിലെ 5 മണിക്ക് പള്ളി ഉണര്‍ത്തല്‍, 6 മണിക്ക് ഗണപതിഹോമം. 8 മണി മുതല്‍ ഉഷപൂജ. ബിംബശുദ്ധി, കലശപൂജ എന്നിവ നടക്കും. 11 മണിക്ക് കലവറ നിറയ്ക്കല്‍. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം 6 മണിക്ക് കേളി, ഇരട്ട തായമ്പക. 6.15ന് കാഴ്ച വരവ്. 6.30ന് ദീപാരാധന. രാത്രി 8.30 മുതല്‍ അത്താഴപൂജ. ശ്രീഭൂതബലി, ചെണ്ടമേളം തിടമ്പൃത്തം. 6ന് രാവിലെ 4 മണിക്ക് പള്ളിയുണര്‍ത്തല്‍, ഗണപതിഹോമം, 7 മണിക്ക് ഉഷപൂജ തുടര്‍ന്ന് തുലാഭാരം. 8.15ന് നവകം. 8:30ന് സോപാനസംഗീതം. 9.30 മുതല്‍ മഹാപൂജ, ശീവേലി, ചെണ്ടമേളം, ദര്‍ശനബലി, ബട്ടള കാണിക്ക. 12.30ന് അന്നദാനം. വൈകുന്നേരം 5.30ന് കേളി, തായമ്പക. 6.30 മുതല്‍ ദീപാരാധന, നൃത്തസന്ധ്യ, അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, നിറപറ, തിടമ്പ് നൃത്തം എന്നിവ നടക്കും.7ന് രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. 7 മണി മുതല്‍ ഉഷപൂജ, ഗണപതിഹോമം. 9 മണിക്ക് ഗിരി മുകളിലേക്കുള്ള തീര്‍ത്ഥയാത്ര. 11.30ന് ഗിരി പൂജ. 12:30ന് കലശപൂജ, ഉച്ചപൂജ തുടര്‍ന്ന് അന്നദാനം. വൈകുന്നേരം 5.30ന് തായമ്പക. 6.30 മുതല്‍ ദീപാരാധന, സംഗീത കച്ചേരി, നിറമാല, അത്താഴപൂജ, ഭഗവതി മുദ്ര, തുടര്‍ന്ന് തെയ്യം കൂടല്‍. 10 മണിക്ക് കലാസന്ധ്യ. 8 ന് രാവിലെ മുതല്‍ ഒന്ന് കുറവ് 40 ദേവന്മാരുടെ കളിയാട്ട മഹോത്സവം. ഭൂതംതെയ്യം, വീരന്‍ തെയ്യം, പെരുത്തൂര്‍ ചാമുണ്ഡി, ചേയ്മര്‍, ഗുളികന്‍ തുടങ്ങിയ തെയ്യക്കോലങ്ങള്‍ a കെട്ടിയാടും. ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം. വൈകുന്നേരം 4:00 മണിക്ക് ഭഗവതി മുടിയെടുക്കും.

Leave a Reply