സംസ്ഥാനപാത നവീകരണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ പുടംകല്ല് – ചിറങ്കടവ് ഭാഗത്തെ നവീകരണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ മാലക്കല്ല്‌ ടൗണിലാണ് പണി നടക്കുന്നത്. കരാർ കാലാവധി കഴിഞ്ഞ് സമയം നീട്ടി നൽകിയിട്ടും പുടംകല്ല് മുതൽ പതിനെട്ടാം മൈൽ വരെ ഉള്ള ആദ്യ റീച്ച് പണികൾ പോലും പൂർത്തിയാക്കുവാൻ കരാർ കമ്പനിക്ക് ആയിട്ടില്ല.
എംഎൽഎ ഉൾപ്പെടെ ബന്ധപ്പെട്ട ആളുകൾ മെയ് മാസത്തിന് മുൻപ് പാണത്തൂർ ചിറംകടവ്‌ വരെ ഉള്ള റോഡ് പണി പൂർത്തിയാകും എന്ന് പലതവണ പ്രസ്താവനകൾ ഇറക്കിയിരുന്നു. കോളിച്ചാൽ പാണത്തൂർ രണ്ടാം റീച്ചിൽ യാതൊരു പണികളും ഇപ്പോൾ നടക്കുന്നില്ല, ഈ ഭാഗത്തു, ബളാംതോട്, അരിപ്രോഡ്, ചിറംകടവ്‌, ഉൾപ്പെടെ മൂന്ന് മേജർ കല്ലിങ്ക് പാലങ്ങളുടെ പണി ഇതു വരെ ആരംഭിചിട്ടില്ല. നിരവധി ചെറിയ കലിങ്കുകളും പൂർത്തിയാക്കാനുണ്ട്. കാലാവസ്ഥ അനുകൂലമായിട്ടും  പണികൾ വേഗത്തിൽ തീ൪ക്കാതെ കരാർ കമ്പനി അനാസ്ഥ തുടരുന്നു. പതിനെട്ടാം മൈൽ വരെ ജി എസ് ബി നിരത്തിയ ഭാഗങ്ങൾ എങ്കിലും  ആദ്യ ലെയർ ടാറിങ് ചെയ്യാനുള്ള നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കടുത്ത വേനലിൽ പൊടിശല്യവും യാത്ര ദുഷ്കരം ആക്കുന്നുണ്ട്. ഏതാണ്ട് 2 വർഷം മുൻപ് ആരംഭിച്ച റോഡ് പണി ഈഴഞ്ഞു നിങ്ങുന്നത് മലയോരത്ത് കടുത്ത പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

Leave a Reply