രാജപുരം : ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് സബ്ജൂനിയർ ആൺ-പെൺ വിഭാഗങ്ങളിലും രാജപുരം ഹോളി ഫാമിലി സ്കൂൾ ജേതാക്കളായി.
രണ്ട് ദിവസങ്ങളിലായി രാജപുരം ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ നടന്നു വന്ന ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് സമാപിച്ചു. ഹോക്കി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിനിമാ താരം കൂക്കൾ രാഘവൻ ഉദ്ഘാടനം ചെയ്ത് സമ്മാന വിതരണം നടത്തി. ഒളിംപിക് അസോസിയേഷൻ സെക്രട്ടറി അച്യുതൻ , പ്രധാനാധ്യാപകൻ ഒ.എ. ഏബ്രഹാം, ഡോ.സിബി ലൂക്കോസ് , എം.ടി.മുബാറക്, ശ്രീകാന്ത് പനത്തടി, സംഗീത് എന്നിവർ പ്രസംഗിച്ചു. സബ്ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ രാജപുരം ഹോളി ഫാമിലി സ്കൂൾ, വികെഎസ്എച്ച്എസ്എസ് വരക്കാട്, ജിസിഎസ് ജിഎച്ച്എസ്എസ് എളംമ്പച്ചി, സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രാജപുരം ഹോളി ഫാമിലി സ്കൂൾ, വികെഎസ്എച്ച്എസ്എസ് വരക്കാട്, ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വികെഎസ്എച്ച്എസ്എസ് വരക്കാട്. രാജപുരം ബറ്റാലിയൻ, ജിസിഎസ്ജിഎച്ച്എസ്എസ് എളംമ്പച്ചി എന്നിവർ യഥാക്രമം 1,2, 3 സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ മികച്ച താരമായി വരക്കാട് സ്കൂളിലെ പി.ലിതിൻ, മികച്ച ഗോൾ കീപ്പറായി എളംമ്പച്ചി സ്കൂളിലെ ഫഹദ്, സബ്ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായി രാജപുരം ഹോളി ഫാമിലി സ്കൂളിലെ എനോഷ് ബിജു, ഗോൾ കീപ്പറായി എളംമ്പച്ചി സ്കൂളിലെ ലിവിൻദാസ്, എമർജിങ് പ്ലെയറായി വരക്കാട് സ്കൂളിലെ അതുൽ രാജ് , പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായി വരക്കാട് സ്കൂളിലെ ശിഖ, എമർജിങ് പ്ലെയറായി രാജപുരം ഹോളി ഫാമിലി സ്കൂളിലെ സി.തീർത്ഥ, മികച്ച ഗോൾ കീപ്പറായി രാജപുരം ഹോളി ഫാമിലി സ്കൂളിലെ ശ്രേയ ഗൗരി എന്നിവരെ തിരഞ്ഞെടുത്തു.