രാജപുരം : കള്ളാർ സെൻ്റ് തോമസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പുതുഞായർ തിരുനാൾ, ദൈവകരുണയുടെ തിരുനാൾ എന്നിവയ്ക്ക് ഇന്ന് ഏപ്രിൽ 5 ന് ഇടവക വികാരി ഫാ.ജോസഫ് തറപ്പുതൊട്ടിയിൽ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, പരിശുദ്ധ കുർബാന എന്നിവ നടന്നു. 6.30 ന് നടക്കുന്ന ഇടവക ദിനാചരണം കെസിസി രാജപുരം ഫൊറോന പ്രസിഡന്റ് ഒ.സി.ജയിംസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കലാസന്ധ്യ, സ്നേഹവിരുന്ന്. ഏപ്രിൽ 6ന് വൈകിട്ട് 4.30 ന് നടക്കുന്നതിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.ആൽഫിൻ ചെറുശേരി കാർമികത്വം വഹിക്കും, 5.45 ന് പ്രദക്ഷിണം ഫാ.ജോയൽ മുകളേൽ കാർമികത്വം വഹിക്കും. 6.45 ന് ലദീഞ്ഞ് ഫാ.ഡിനോ കുമ്മാനിക്കാട്ട് കാർമികത്വം വഹിക്കും. 7 മണിക്ക് പ്രദക്ഷിണം പള്ളിയിലേക്ക്. ഫാ.ജെഫ്രിൻ തണ്ടാശ്ശേരി തിരുനാൾ സന്ദേശം നൽകും. 9 10 ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ.ബേബി കട്ടിയാങ്കൽ. 7 ന് രാവിലെ ഏപ്രിൽ 7 മണിക്ക് പരിശുദ്ധ കുർബാന, 10 മണിക്ക് തിരുനാൾ റാസ ഫാ. ജിസ്മോൻ മരങ്ങാലിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ.ജോബിഷ് തടത്തിൽ, ഫാ ജോമോൻ കുട്ടുങ്കൽ, ഫാ.ജോജിഷ് ചെമ്മാന്തറ, ഫാ. അരുൺ പുറത്തേട്ട് എന്നിവർ സഹകാർമികരാകും. ഫാ മനോജ് എലിത്തടത്തിൽ സന്ദേശം നൽകും. 12.45 ന് തിരുനാൾ പ്രദക്ഷിണം ഫാ.ഷിജോ കുഴിപ്പള്ളിൽ കാർമികത്വം വഹിക്കും. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ.വക്കച്ചൻ പഴയപറമ്പിൽ കാർ മികത്വം വഹിക്കും. 8 ന് രാവിലെ 6.30 മുതൽ പരേത സ്മരണ, പരിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ് തിരുക്കർമങ്ങൾ നടക്കും