കോടോത്ത് ഡോ. അംബേദ്കർ ജിഎച്ച് എസ് സ്കൂൾ അധികൃതർ ഗൃഹസന്ദർശനം തുടങ്ങി.

രാജപുരം: നമ്മുടെ വിദ്യാലയം
നന്മയുള്ള വിദ്യാലയം
പൊതു വിദ്യാലയങ്ങളിൽ ചേരൂ
നല്ല മനുഷ്യരായി വളരൂ
എന്ന മുദ്രാവാക്യവുമായി കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ അധ്യാപകരും രക്ഷിതാക്കളും വീടുകളിലേക്ക് പൊതു വിദ്യാലയങ്ങളിലെ സൗകര്യങ്ങളെക്കുറിച്ചും അവിടെ പഠിക്കുന്ന വിദ്യാർഥികൾ എങ്ങനെ സാമൂഹ്യബോധമുള്ള മിടുക്കന്മാരായി വളരുന്നുവെന്നും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വീടുകളിലെത്തി കുട്ടികളേയും രക്ഷിതാക്കളേയും ബോധ്യപ്പെടുത്തും. – 2 മുതൽ +2 വരെയുള്ള അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായാണ്  ഗൃഹസന്ദർശനത്തിനിറങ്ങുന്നത്.  ഗൃഹ സന്ദർശനത്തിൻ്റെ ഭാഗമായി കട്ടൂർ സ്വദേശികളായ ശ്രീ ജയരാജ്, നീന ദമ്പതികളുടെ മകനായ ജയവിക് കെ ജയരാജിൻ്റെ ജനന സർട്ടിഫിക്കറ്റ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി സ്കൂൾ പ്രിൻസിപ്പാൾ പി.എം ബാബു, പിടിഎ. പ്രസിഡൻ്റ് സൗമ്യ വേണുഗോപാൽ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് എ.എം.കൃഷണൻ, സ്റ്റാഫ് സെക്രട്ടറി പി.പ്രസീജ, അധ്യാപകരായ എൻ.ബാലചന്ദ്രൻ, പ്രീതി, രശ്മി, പിടിഎ, എസ്എംസി, എംപിടിഎ, ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. 

Leave a Reply