
രാജപുരം : പനത്തടി പഞ്ചായത്തിൻ മരുതോം വനാതിർത്തിയിൽ മൊട്ടയം കൊച്ചിയിൽ കാട്ടാനയുടെ അക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കുടിവെള്ളത്തിനായിട്ട പൈപ്പ് നന്നാക്കി തിരിച്ചുവരുന്നതിനിടയിലാണ് പ്രദേശവാസിയായ ടി.ജെ.ഉണ്ണിയെ കാട്ടാന ആക്രമിച്ചത്. അക്രമണത്തിനിടെ ഓടിരക്ഷപ്പെട്ട ഉണ്ണി സമീപത്ത് ടാപ്പിങ്ങ് നടത്തുകയായിരുന്ന അയല്‍വാസികൂടിയായ സുകുവിനോട് വിവരും പറയുകയായിരുന്നു. തുടര്‍ന്ന് സുകു , വനം വകുപ്പ് ജീവനക്കാർ എന്നിവർ ചേർന്ന് 108 ആംബുലന്‍സില്‍ ഉണ്ണിയെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പുറമെ പരിക്കുകള്‍ ഇല്ലെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയിരുന്നു. ജില്ലാ ആശുപത്രിയിൽ എം ആർ ഐ അടക്കം വിദഗ്ധ പരിശോധന നടത്തി. ഗുരുതരമായ പരിക്കുകളില്ല. രണ്ട് ദിവസത്തെ നിരീക്ഷണം വേണം.